Monday, November 25, 2024
KeralaTop Stories

പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പരിപാടികൾക്ക് തുടക്കമായി

വിദേശ രാജ്യങ്ങളിൽ തൊഴിലന്വേഷിക്കുന്നവർക്ക് നിയമപരവും സുരക്ഷിതമായ കുടിയേറ്റ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും തൊഴിൽ തട്ടിപ്പുകളെക്കുറിച്ച് അവബോധം നൽകുന്നതിനുമായി നോർക്ക റൂട്ട്സ്  നടത്തുന്ന, ഇക്കൊല്ലത്തെ പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പരിപാടികൾക്ക് (PDOP) തുടക്കമായി.

പൊതുനിയമവ്യവസ്ഥകൾ, വിദേശ സംസ്കാരം, ജീവിതരീതികൾ, തൊഴിൽ നിയമങ്ങൾ, വിസ സ്റ്റാമ്പിങ്, തൊഴിൽ കുടിയേറ്റ നടപടികൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഏകദിന പരിശീലന പരിപാടികൾ നോർക്ക സംഘടിപ്പിച്ചു വരുന്നത്. നോർക്ക റൂട്ട്സിന്റെ ക്ഷേമപദ്ധതികൾ,സേവനങ്ങൾ, എന്നിവയെക്കുറിച്ച് അവബോധം നൽകാനും ഈ പരിപാടി സഹായിക്കുന്നു.

കേരളത്തിലെ വിവിധ നഴ്സിംഗ് കോളേജുകളിലാണ് ആദ്യഘട്ടമെന്ന നിലയിൽ പ്രീ ഡിപ്പാർചർ ഓറിയന്റേഷൻ പരിപാടികൾ നിലവിൽ ആരംഭിച്ചിട്ടുള്ളത്. കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ഭാഗമായ റീച്ച് ഫിനിഷിംഗ് സ്‌കൂളിന്റെ പിന്തുണയോടെയാണ് പരിശീലന പരിപാടി.

വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാനുള്ള നടപടികളെപറ്റി വിദ്യാർത്ഥികളെ ബോധവത്കരിക്കുന്ന രീതിയിലാണ് പ്രോഗ്രാം  രൂപകൽപ്പന ചെയ്തിരിക്കുന്നത്. അക്കാദമിക് യോഗ്യതകൾ, സർട്ടിഫിക്കേഷനുകൾ, യോഗ്യതാ പരീക്ഷകൾ, ഭാഷാപരമായ ആവശ്യകതകൾ, ആവശ്യമായ പൊതു രേഖകൾ, തൊഴിൽ സാധ്യതകൾ, വിദേശത്തേക്ക് കുടിയേറുന്നതിന്റെ നേട്ടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.

(ഓപ്പറേഷന്‍ ശുഭയാത്ര). വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റ്, വീസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നടപടികളെടുക്കുന്നതിനായയുള്ള സംവിധാനമാണ് ഓപ്പറേഷന്‍ ശുഭയാത്ര. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രൻസ് , കേരളാ പോലീസ്, നോര്‍ക്ക റൂട്ട്സ്,  എന്നിവ സംയുക്തമായാണ്  പദ്ധതി നടപ്പാക്കുന്നത്. ക്രൈംബ്രാഞ്ച് ഐ.ജി നോഡല്‍ ഓഫീസറായ ഒരു സ്റ്റേറ്റ് സെല്ലും, ജില്ലകളിൽ ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റുകളും  പ്രവർത്തിച്ചുവരുന്നു. വിദേശ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും അറിയിക്കാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്