ഇന്ത്യയിൽ നിന്ന് ഈ വർഷം ഒന്നേമുക്കാൽ ലക്ഷം പേർക്ക് ഹജ്ജിന് അവസരം
ജിദ്ദ: സൗദിയും ഇന്ത്യയും തമ്മിൽ ഈ വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പ് വെച്ചു. ഇന്ത്യൻ കോൺസുൽ ജനറൽ ഷാഹിദ് ആലം ആണ് സൗദി അധികൃതരുമായി കരാർ ഒപ്പിട്ടത്.
കരാർ പ്രകാരം ഈ വർഷത്തെ ഹജ്ജിന് 1,75,025 തീർഥാടകർക്ക് ഇന്ത്യയിൽ നിന്ന് അവസരം ലഭിക്കും.
ഇത് വരെയായി 19 രാജ്യങ്ങളുമായി സൗദി ഹജ്ജ് കരാറിൽ ഒപ്പിട്ടിട്ടുണ്ട്.
ഇന്ത്യക്ക് ഒന്നേമുക്കാൽ ലക്ഷം ക്വാട്ട അനുവദിച്ച സൗദി അധികൃതർക്ക് നന്ദി അറിയിച്ച ഇന്ത്യൻ കോൺസുലേറ്റ് ഹജ്ജ് വിജയത്തിനായി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
അതേ സമയം ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. മുൻ വർഷത്തേക്കാൾ നിരക്ക് വലിയ തോതിൽ കുറഞ്ഞത് സൗദിയിലെ പ്രവാസികൾക്ക് വലിയ അവസരമാകും.
ആഭ്യന്തര തീർഥാടകർക്ക് ഈ വർഷത്തെ ഹജ്ജിന് അപേക്ഷിക്കാനുള്ള അവസാന സമയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വിശദ വിവരങ്ങൾ അറിയാം.
https://arabianmalayali.com/2023/01/08/43537/
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa