Tuesday, November 26, 2024
Saudi ArabiaTop Stories

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളിൽ അമിത കീടനാശിനി പ്രയോഗം

റിയാദ്: ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് ഇറക്കുമതി ചെയ്ത ചിലയിനം പച്ചക്കറികളില്‍ അനുവദിച്ചതിലും കൂടുതൽ കീടനാശിനി പ്രയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സൗദിയുടെ മുന്നറിയിപ്പ്. സൗദിയിലെ സ്വദേശികളുടെയും വിദേശികളുടേയും ആരോഗ്യ സംരക്ഷണം കണക്കിലെടുത്താണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

സൗദിയുടെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് അമിത കീടനാശിനി പ്രയോഗങ്ങളൂം മറ്റു നിയമലംഘനങ്ങളും നടത്തരുതെന്ന് കർഷകർക്കും പച്ചക്കറി കയറ്റുമതി ചെയ്യുന്നവർക്കും ഇന്ത്യൻ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.

2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത പച്ചമുളകിൽ അളവില്‍ കൂടുതല്‍ കീടനാശിനി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദി നിരോധനം ഏർപ്പെടുത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്