സൗദിയിൽ അദ്ധ്യാപക തസ്തികകളിൽ സ്വദേശിവത്ക്കരണം ശക്തമാക്കാൻ നീക്കം
റിയാദ്: വിദ്യാഭ്യാസ രംഗത്ത് അദ്ധ്യാപക തസ്തികകളിൽ സ്വദേശിവത്കരണം ശക്തമാക്കാനുള്ള നീക്കങ്ങളുമായി സൗദി അധികൃതർ. സ്വകാര്യ സ്കൂളുകളിലെ അധ്യാപക തസ്തികകളിലെ ഒഴിവുകള്‍ തൊഴിൽ സാമൂഹിക മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ ലേബർ ഗേറ്റ് വേ സൈറ്റിൽ പ്രസിദ്ധീകരിക്കാൻ അധികൃതർ നിര്‍ദേശം നല്‍കിയിരിക്കുകയാണു.
നേരത്തെ അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ ഒതുങ്ങിയിരുന്ന സൗദിവത്ക്കരണ പ്രക്രിയ ഇപ്പോൾ അദ്ധ്യാപക തസ്തികയിലേക്കു കൂടി നീളുന്നതിൻ്റെ സൂചനയാണിത്.
അടുത്ത മാസം 7ന് മുൻപ് ലേബർ ഗേറ്റ് വേ പോർട്ടലിൽ ഒഴിവുകൾ പബ്ളിഷ് ചെയ്യണമെന്നാണ് അറിയിപ്പ്. അധ്യാപക തസ്തികളിലേക്ക് സ്വദേശികളെ കൂടുതലായി നിയമിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നിർദ്ദേശമെന്നാണു സൂചന.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa