തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മയക്ക് മരുന്ന് കടത്ത്; സൗദിയിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ

മയക്ക് മരുന്ന് കടത്തുന്നതിനിടെ സൗദിയിലെ ജിസാൻ പ്രവിശ്യയിൽ ഇന്ത്യക്കാരൻ പിടിയിലായി.

ദർബ് ചെക്ക് പോസ്റ്റിൽ വെച്ചായിരുന്നു ഹൈവേ സുരക്ഷാ വിഭാഗം ഇന്ത്യൻ യുവാവിനെ അറസ്റ്റ് ചെയ്തത്.

പ്രതി ഓടിച്ചിരുന്ന ടാങ്കർ, സംശയം തോന്നിയതിനെത്തുടർന്ന് സുരക്ഷാ വിഭാഗം പരിശോധിച്ചപ്പോൾ 32 കിലോ മയക്ക് മരുന്ന് കണ്ടെത്തുകയായിരുന്നു.

പ്രതിയെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി സുരക്ഷാ വിഭാഗം വ്യക്തമാക്കി.

മറ്റൊരു സംഭവത്തിൽ ജിദ്ദയിൽ രണ്ട് പാകിസ്ഥാനികളെ മയക്ക് മരുന്നുമായി നാർക്കോട്ടിക് കൺട്രോൾ വിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്