തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballIndiaSaudi ArabiaTop Stories

റിയാദിൽ സന്തോഷ്‌ ട്രോഫി സെമി ഫൈനൽ ബുധനാഴ്ച; ടിക്കറ്റ് 5 റിയാൽ മുതൽ

ഇന്ത്യയുടെ സ്വന്തം സന്തോഷ്‌ ട്രോഫി (76 ആം എഡിഷൻ) സെമി ഫൈനൽ മത്സരങ്ങൾക്ക് മാർച്ച് 1 ബുധനാഴ്ച സൗദി തലസ്ഥാന നഗരി സാക്ഷ്യം വഹിക്കും.

റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ബുധനാഴ്ച തന്നെ രണ്ട് സെമി ഫൈനൽ മത്സരങ്ങളും നടക്കും.

സൗദി സമയം ഉച്ചക്ക് 3 മണിക്ക് പഞ്ചാബും മേഘാലയയും തമ്മിലാണ് ആദ്യ സെമി നടക്കുക.

സൗദി സമയം വൈകുന്നേരം 6.30 നു നടക്കുന്ന രണ്ടാം സെമിയിൽ സർവീസസും കർണ്ണാടകയും തമ്മിൽ ഏറ്റു മുട്ടും.

ടിക്കറ്റുകൾ അഞ്ച് റിയാൽ മുതൽ ലഭ്യമാകുന്നുണ്ടെന്നത് പ്രവാസികളുടെ പങ്കാളിത്വം വർദ്ധിപ്പിച്ചേക്കും.

ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ticketmx.com/ar/d/3165/76th… എന്ന ലിങ്ക് വഴി സാധ്യമാകും.

ഇതാദ്യമായാണ് സന്തോഷ്‌ ട്രോഫി കടൽ കടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്