ഫിനാൻഷ്യൽ മാർക്കറ്റ് സ്ഥാപനങ്ങളിൽ സൗദിവത്ക്കരണം 77 ശതമാനത്തിലെത്തി
റിയാദ്: 2022 നാലാം പാദത്തിൽ സൗദി ഫിനാൻഷ്യൽ മാർക്കറ്റ് സ്ഥാപനങ്ങളിലെ സൗദിവൽക്കരണ നിരക്ക് 77 ശതമാനത്തിൽ എത്തിയതായി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (സിഎംഎ) അറിയിച്ചു.
മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനങ്ങളിലെ സൗദിവൽക്കരണ നിരക്ക് 91 ശതമാനമായി ഉയർന്നതായും സിഎംഎ കൂട്ടിച്ചേർത്തു.
അതേ സമയം സൗദിവൽക്കരണം പുതിയ തൊഴിലുകളിലേക്കും പ്രവർത്തനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്.
പ്രോജക്റ്റ് മാനേജ്മെന്റ, പർച്ചേസ്, സെയിൽസ്, ചരക്ക് പ്രവർത്തനങ്ങൾക്ക് സേവനങ്ങൾ നൽകുന്ന ഔട്ട്ലെറ്റുകളും ചരക്ക് ബ്രോക്കർമാരും, സ്ത്രീകൾക്കുള്ള ഡെകറേഷൻ – തയ്യൽ പ്രവർത്തനങ്ങളുടെ ഔട്ട്‌ലെറ്റുകൾ എന്നിവയാണ് സൗദിവത്ക്കരണത്തിനു വിധേയമാകുക
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
