തിങ്കളാഴ്‌ച, ജൂൺ 8, 2026
HealthTop Stories

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ 7 ടിപ്പുകൾ

വൃക്ക സംരക്ഷിക്കുന്നതിനും വൃക്കരോഗം തടയുന്നതിനുമുള്ള 7 പ്രധാന മാർഗങ്ങൾ സൗദിയിലെ നെഫ്രോളജി കൺസൾട്ടന്റ് ഡോ. സഅദ് അൽ-ശുഐബ് വെളിപ്പെടുത്തി.

അമിതമായ ഉപ്പ് കഴിക്കുന്നത് ഒഴിവാക്കുന്നതിനൊപ്പം വൃക്കകളുടെ സംരക്ഷണത്തിന് ദിവസവും രണ്ട് ലിറ്റർ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണെന്നും അൽ ഷുഹൈബ് പറയുന്നു

ചുവന്ന മാംസം അമിതമായി കഴിക്കരുതെന്നും അനാവശ്യമായ മരുന്നുകൾ ഒഴിവാക്കണമെന്നും പ്രത്യേകിച്ച് വേദനസംഹാരികൾ ഒഴിവാക്കണമെന്നും കായിക വിനോദങ്ങൾക്കായി സമയം നീക്കിവെക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

വൃക്കകളുടെ അപകടസാധ്യതകൾ ഒഴിവാക്കാൻ ഉറക്കം ക്രമീകരിക്കേണ്ടതിന്റെയും അൻപത് വയസ്സിനു ശേഷം മൈക്രോ ആൽബുമിൻ പരിശോധിക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്