മക്കയിൽ മലയാളി നഴ്സ് മരിച്ചു
മക്കയിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിനിയായ സ്റ്റാഫ് നഴ്സ് മരിച്ചു.
മാവൂർ സ്വദേശിനി കൊടക്കാട്ടകത്ത് അസ്ന (29) യാണ് ഇന്ന് രാവിലെ 10 മണിക്ക് മക്ക അൽ നൂർ ഹോസ്പിറ്റലിൽ മരിച്ചത്.
തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. തലവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
ഭർത്താവ് നൗഷാദ് മക്കയിൽ സെയിൽസ്മാൻ ആയി ജോലി ചെയ്യുന്നു. രണ്ട് ആൺകുട്ടികളാണുള്ളത്. ഒരു കുട്ടിക്ക് 20 ദിവസം മാത്രമാണ് പ്രായം. മയ്യിത്ത് മക്കയിൽ മറവ് ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
