Sunday, April 20, 2025
FootballSaudi ArabiaTop Stories

സൗദിയിലേക്ക് പറന്ന മെസ്സിയെ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്പൻഡ് ചെയ്തു

അർജന്റീനിയൻ താരം ലയണൽ മെസ്സിയെ രണ്ടാഴ്ചത്തേക്ക് സസ്പൻഡ് ചെയ്യാൻ പിഎസ്ജി (പാരീസ് സെന്റ് ജെർമെയ്ൻ) തീരുമാനിച്ചു.

പരിശീലനത്തിൽ നിന്ന് വിട്ടുനിന്നതിനെ തുടർന്നാണ് സസ്‌പെൻഡ് ചെയ്യാൻ ക്ലബ് തീരുമാനിച്ചത്.

രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്യുന്നതിലൂടെ രണ്ടാഴ്ചത്തെ ശമ്പളം മെസ്സിക്ക് നഷ്ടമാകുമെന്ന് ഫ്രഞ്ച് റേഡിയോ മോണ്ടെ കാർലോ റിപ്പോർട്ട് ചെയ്തു.

സസ്പൻഷൻ കാലയളവിൽ ഫ്രഞ്ച് ലീഗിൽ രണ്ട് കളികൾ മെസ്സിക്ക് നഷ്ടമാകും. മെയ് 21 ന്റെ അടുത്ത മത്സരത്തിൽ പങ്കെടുത്തേക്കും.

അവധിക്കാലം ചെലവഴിക്കാനായി മെസ്സിയിപ്പോൾ സൗദി അറേബ്യയിൽ ആണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്