നാട്ടിലേക്ക് പോകാൻ എയർപോർട്ടിലേക്ക് പോകുന്നതിനിടെ ദേഹാസ്വസ്ഥ്യം ഉണ്ടായി മലയാളി മരിച്ചു
സൗദിയിലെ ബുറൈദയിൽ നിന്ന് നാട്ടിലേക്ക് പോകുന്നതിനായി ഖസീം എയർപോർട്ടിലേക്കുള്ള യാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇടുക്കി സ്വദേശി ആശുപത്രിയിൽ മരിച്ചു.
തൊടുപുഴ മലങ്കര ഇടവെട്ടി ചോലശ്ശേരിൽ ഹൗസിൽ അബ്ദുൽ അസീസാണ് (47) ഇന്നലെ രാത്രി ബുറൈദ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ മരിച്ചത്.
ഒരു ബഖാലയിൽ ജോലി ചെയ്യുകയായിരുന്ന അബ്ദുൽ അസീസിനു കിഡ്നിക്ക് തകരാർ കണ്ടതിനെത്തുടർന്ന് വിദഗ്ധ പരിശോധനക്കായി നാട്ടിലേക്ക് പോകുകയായിരുന്നു.
എയർപോർട്ടിലേക്കുള്ള വഴിയിൽ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട അബ്ദുൽ അസീസിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് പരിശോധിക്കുന്നതിനിടെ മരിക്കുകയായിരുന്നു. ഹൃദയസ്തംഭനത്തെത്തുടർന്നാണ് മരണം സംഭവിച്ചത്.
ഒരു മാസം മുമ്പായിരുന്നു അബ്ദുൽ അസീസ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. മയ്യിത്ത് ബുറൈദയിൽ മറവ് ചെയ്യും. ഭാര്യയും മകളും മരു മകനും അടങ്ങുന്നതാണ് കുടുംബം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
