തബൂക്കിൽ പൊതു സ്ഥലത്ത് യുവതിയെ മർദ്ദിച്ച വ്യക്തി അറസ്റ്റിൽ
പൊതുസ്ഥലത്ത് വെച്ച് സ്ത്രീയെ ആക്രമിച്ചതിന് സ്വദേശിയെ തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയെ ആവശ്യമായ നടപടിക്രമങ്ങൾക്ക് ശേഷം പബ്ലിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്.
അതേ സമയം ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പ്രസിദ്ധപ്പെടുത്തിയയാളെ സൈബർ ക്രൈം വിരുദ്ധ നിയമം ലംഘിച്ചതിനു അറസ്റ്റ് ചെയ്യുമെന്ന് പോലീസ് സൂചിപ്പിക്കുന്നു.
പ്രതി യുവതിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
