അഴിമതി വിരുദ്ധ നടപടിയിൽ തടവിലായിരുന്ന മുഹമ്മദ് അമൂദി മോചിതനായി
വെബ് ഡെസ്ക്: അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി സൗദി ഗവണ്മെൻ്റ് അറസ്റ്റ് ചെയ്ത ബിസിനസ് പ്രമുഖൻ മുഹമ്മദ് ഹുസൈൻ അമൂദി 14 മാസത്തെ തടവിനു ശേഷം മോചിതനായി.
ഫോർബ്‌സ് മാസിക എത്യോപ്യയിലെ ഏറ്റവും വലിയ ധനികനായും സൗദിയിലെ രണ്ടാമത്തെ ധനികനുമായാണു അമൂദിയെ വിശേഷിപ്പിച്ചിരുന്നത്.
2017 നവംബർ 17 നു വലീദ്, മിത്അബ് അടക്കമുള്ള രാജകുമാരന്മാരെയും മറ്റു പ്രമുഖ കോടീശ്വരന്മാരെയും അഴിമതി വിരുദ്ധ നടപടിയുടെ പേരിൽ അധികൃതർ റിയാദിലെ റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ തടവിലാക്കുകയായിരുന്നു. പിന്നീട് നഷ്ടപരിഹാരത്തുക നൽകാൻ തയ്യാറായവരെ മോചിപ്പിച്ചിരുന്നെങ്കിലും നിയമപരമായി കേസ് നേരിടാൻ തീരുമാനിച്ച അമൂദി അടക്കമുള്ള പ്രമുഖരെ ഹോട്ടലിൽ നിന്ന് പിന്നീട് ജയിലിലേക്ക് മാറ്റിയിരുന്നു.
സൗദി പൗരനായ അമൂദി എത്യോപ്യൻ വംശജനാണു. അമൂദിയുടെ ഒരു ബിസിനസ് ഗ്രൂപ്പിലും ഉടമസ്ഥാവകാശം ആർക്കും കൈമാറിയിട്ടില്ലെന്ന് അദ്ദേഹത്തിൻ്റെ വാക്താവ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa