അൽ ഹിലാലിൻറെ അമരക്കാരനാകാൻ നെയ്മർ റിയാദിലെത്തി; ഊഷ്മള സ്വീകരണം: വീഡിയോ
പ്രമുഖ സൗദി ക്ലബ്ബ് അൽ ഹിലാലുമായി കരാർ ഉറപ്പിച്ച ബ്രസീലിയൻ താരം നെയ്മർ ഇന്നലെ രാത്രി റിയാദിൽ എത്തി.
റിയാദ് എയർപോർട്ടിൽ വന്നിറങ്ങിയ നെയ്മറിന് അൽ ഹിലാൽ ഭാരവാഹികളും മറ്റും ചേർന്ന് ഊഷ്മള സ്വീകരണം നൽകി.
അടുത്ത രണ്ട് സീസണുകളിലേക്കാണ് നെയ്മർ അൽ ഹിലാലുമായി കരാർ ഒപ്പ് വെച്ചിട്ടുള്ളത്.
ഇന്ന് റിയാദ് കിംഗ് ഫഹദ് ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ ആയിരിക്കും അൽ ഹിലാൽ നെയ്മറിനെ പരിചയപ്പെടുത്തുക.
റിയാദ് എയർപോർട്ടിൽ നെയ്മറിനു സ്വീകരണം നൽകുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
