ആശുപത്രി ബില്ലടക്കാൻ പണമില്ലാത്തതിനാൽ മോർച്ചറിയിൽ സൂക്ഷിച്ച മയ്യിത്ത് ഇന്ന് ഖബറടക്കും
ആശുപത്രിയിൽ ചികിത്സിച്ചതിനുള്ള ബില്ലടക്കാൻ പണമില്ലാത്തതിനാൽ ഒന്നര മാസമായി മക്കയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കണ്ണൂർ സ്വദേശിയുടെ മയ്യിത്ത് ഇന്ന് മക്കയിൽ ഖബറടക്കും
മാധ്യമ വാർത്തകൾ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് 25,000 റിയാലോളം വരുന്ന ബിൽ തുക മക്ക കെ.എം.സി.സി ഏറ്റെടുക്കുകയായിരുന്നുവെന്ന് കുഞ്ഞിമോൻ കാക്കിയ, മുജീബ് പൂക്കോട്ടൂർ എന്നിവർ അറിയിച്ചു.
മയ്യിത്ത് മുജീബ് പൂക്കോട്ടൂരിൻ്റെ ഉത്തരവാദിത്വത്തിൽ ആശുപത്രി നടപടികൾ പൂർത്തിയാക്കിയ ശേഷം ഏറ്റു വാങ്ങുകയായിരുന്നു.
വാർത്തകൾ കണ്ട് പല ആളുകളും സഹായം ഓഫർ ചെയ്തിരുന്നെങ്കിലും അവസാനം മുഴുവൻ ചെലവുകളും ഏറ്റെടുക്കാൻ മക്ക കെ എം സി സി തയ്യാറാകുകയായിരുന്നു. അത് കൊണ്ട് ആശുപത്രി ചെലവിനു ഇനി പണം ആവശ്യമില്ല. സഹായ തുകകൾ ഓഫർ ചെയ്തവർക്ക് മരിച്ചയാളുടെ ദരിദ്ര കുടുംബത്തെ സഹായിക്കാവുന്നതാണെന്നും മുജീബ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa