തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

സൗദി വീണ്ടും മത്സരച്ചൂടിലേക്ക്; പ്രോ ലീഗ് ആറാം റൌണ്ട് ഇന്നാരംഭിക്കും

ഈ സീസണിലെ സൗദി പ്രൊ ലീഗ് മത്സരങ്ങളുടെ ആറാം റൗണ്ട് ഇന്ന് – വ്യാഴം – ആരംഭിക്കും.

ഇന്ന് രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. നജ്രാനിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ബെൻസിമയുടെ ഇത്തിഹാദ് അൽ അഖ്ദൂദിനെ നേരിടും.

മക്കയിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ അൽ വഹ്ദ ളമകുമായും ഏറ്റ് മുട്ടും.

സൗദി ലീഗിലെ ആദ്യ അഞ്ച് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ അൽ ഹിലാൽ, അൽ തആവുൻ എന്നീ ടീമുകൾ ഒന്നും രണ്ടും സ്ഥാനത്തുണ്ട്. ഇത്തിഹാദ് മൂന്നാം സ്ഥാനത്താണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്