ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

എ എഫ് സി ചാംബ്യൻസ് ലീഗിൽ രണ്ട് സൗദി ക്ലബുകൾ ഇന്നിറങ്ങുന്നു

റിയാദ്: എ എഫ് സി ചാംബ്യൻസ് ലീഗ് ഗ്രുപ്പ് പോരാട്ടത്തിൽ പ്രമുഖ സൗദി ക്ലബുകളായ അൽ ഹിലാലും ഇത്തിഹാദും ഇന്ന് കളത്തിലിറങ്ങുന്നു.

അൽ ഹിലാൽ ഉസ്ബെക് ക്ലബ് ആയ നവ്ബഹോറുമായും ഇത്തിഹാദ് ഉസ്ബെകിന്റെ തന്നെ എഫ് സി എ ജി എം കെ യുമായും ഏറ്റു മുട്ടും.

ഹിലാലിന്റെ മത്സരം റിയാദിൽ സൗദി സമയം രാത്രി 9 മണിക്കും ഇത്തിഹാദിന്റെ മത്സരം ജിദ്ദയിൽ രാത്രി സൗദി സമയം 7 മണിക്കും നടക്കും.

എ എഫ് സി ലീഗിലെ മറ്റു രണ്ട് സൗദി ക്ലബുകളായ അൽ നസ്റും അൽ ഫൈഹയും നാളെയാണ് മത്സരത്തിനിറങ്ങുന്നത്.

അൽ നസ്ർ എതിരാളികളായ ഇറാൻ ക്ലബിനെ ഇറാനിൽ വെച്ചും അൽ ഫൈഹ എതിരാളികളായ തുർക്ക്മെനിസ്താൻ ക്ലബിനെ തുർക്ക്മെനിസ്താനിൽ വെച്ചും നേരിടും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്