റിയാദ് സീസൺ നാലാം എഡിഷൻ ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു
റിയാദ്: ‘ബിഗ് ടൈം’ എന്ന സ്ലോഗന് കീഴിൽ റിയാദ് സീസണിന്റെ നാലാം പതിപ്പ് ഒക്ടോബർ 28 ന് ആരംഭിക്കുമെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ-ഷൈഖ് പ്രഖ്യാപിച്ചു.
പുതുമ നിറഞ്ഞതും നൂതനവുമായ വിവിധ പദ്ധതികൾ കൊണ്ട് ഈ വർഷത്തെ ഫെസ്റ്റിവൽ വ്യത്യസ്തമായിരിക്കുമെന്ന് തുർക്കി ആല് ശൈഖ് പറഞ്ഞു.
ഫെസ്റ്റിവൽ രണ്ട് ലക്ഷം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഏകദേശം 2,000 പ്രാദേശിക, അന്തർദേശീയ കമ്പനികളെ ശാക്തീകരിക്കാനും ലക്ഷ്യമിടുന്നു.
ഏഴ് ദശലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന പ്രദേശത്ത് ലോകമെമ്പാടുമുള്ള ഏറ്റവും വിശിഷ്ടമായ വിനോദ അനുഭവങ്ങൾ സ്ഥാപിക്കാൻ ആണ് പദ്ധതി.
ഈ വർഷത്തെ റിയാദ് സീസൺ പ്രവർത്തനങ്ങൾ മാർച്ച് ആദ്യം വരെ തുടരുമെന്ന് എന്റർടൈൻമെന്റ് അതോറിറ്റി സിഇഒ എഞ്ചിനിയർ ഫൈസൽ ബാ ഫറത്ത് സ്ഥിരീകരിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa