അൽ നസ്ർ ടീമംഗങ്ങളുടെ വരവ് ആഘോഷമാക്കി ഇറാനിയൻ ജനത; വീഡിയോ
ടെഹ്റാൻ: എ എഫ് സി ചാംബ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരങ്ങളുടെ ആരംഭം കുറിക്കുന്നതിനായി അൽ നസ്ർ ടീമംഗങ്ങൾ ഇറാനിലെത്തി.
തങ്ങളുടെ മണ്ണിലെത്തിയ അൽ നസ്ർ ടീമംഗങ്ങളെ ഇറാനിയൻ ഫുട്ബോൾ പ്രേമികൾ വലിയ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്.
ഇറാന്റെ തലസ്ഥാനത്തെ തെരുവുകൾ അൽ-നസ്റിനും അവരുടെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും സ്വാഗതം ചെയ്യുന്ന ബാനറുകളാൽ അലങ്കരിച്ചിരിക്കുന്നു.
എ എഫ് സി ചാമ്പ്യൻസ് ലീഗിൽ ഇറാനിയൻ ആതിഥേയരായ പെർസെപോളിസിനെ അൽ-നസ്ർ ചൊവ്വാഴ്ചയാണ് നേരിടുക.
അൽ നസ്ർ സംഘം എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ആയിരക്കണക്കിന് ഇറാനികൾ വിമാനത്താവള പരിസരത്ത് തടിച്ചുകൂടി.ഇറാനിയൻ ആരാധകരുടെ സന്തോഷം പകർത്തുന്ന വീഡിയോകളാൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുളിൽ നിറഞ്ഞു. നിങ്ങൾക്ക് വാങ്ങാൻ കഴിയാത്ത സംഗതികളുമുണ്ട് എന്ന ടൈറ്റിലിൽ അൽ നസ്ർ പുറത്ത് വിട്ട വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa