ഉസാമ ബിൻ ലാദൻ സൗദിയുടെയും ശത്രു; എം ബി എസ്
നിയോം സിറ്റി: ലോകം ആകാംക്ഷയോടെ കാത്തിരുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരുമായുള്ള ഇൻ്റർവ്യൂ യു എസ് ചാനൽ ഫോക്സ് പുറത്ത് വിട്ടു.
അഭിമുഖത്തിനിടെ ഉസാമ ബിൻ ലാദൻ അൽ ഖ്വയ്ദ നേതാവ് ഉസാമ ബിൻ ലാദനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും വ്യക്തമായ മറുപടികൾ നൽകി.
ഉസാമ ബിൻ ലാദൻ അമേരിക്കക്ക് പുറമെ സൗദി അറേബ്യയുടെയും ശത്രുവായിരുന്നുവെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി. സൗദിയിലും പുറത്തും ഉസാമയുടെ സംഘടന നടത്തിയ അട്ടിമറി പ്രവർത്തനങ്ങളുടെ വെളിച്ചത്തിലാണിത്.
സ്സെപ്തംബർ 11 ആക്രമണത്തിൻ്റെ ഇരകളുടെ കുടുംബങ്ങൾക്ക് കിരീടാവകാശി അനുശോചനമറിയിച്ചു. അത്തരമൊരു രീതിയിൽ തന്റെ കുടുംബത്തെ നഷ്ടപ്പെടാൻ ആരും ആഗ്രഹിക്കുന്നില്ല, അദ്ദേഹം പറഞ്ഞു.
തീർച്ചയായും, ഒസാമ ബിൻ ലാദൻ ആസൂത്രണം ചെയ്ത പ്രവർത്തനത്തിൽ15 സൗദികൾ ഉണ്ടായിരുന്നു, കൂടാതെ സൗദി അറേബ്യയിൽ നിരവധി ആക്രമണങ്ങളും ഉസാമ ആസൂത്രണം ചെയ്തു.ഉസാമയോടൊപ്പം പ്രവർത്തിക്കുന്നത് തികച്ചും യുക്തിരഹിതമാണ്.
1990-കളിൽ സൗദി അറേബ്യയിൽ ഭീകരാക്രമണങ്ങൾ നടത്തുകയും സൗദികളെയും വിദേശികളെയും കൊലപ്പെടുത്തുകയും ചെയ്തയാളാണു ഉസാമ.
കൂടുതൽ സൗദികളെ റിക്രൂട്ട് ചെയ്ത് സൗദി അറേബ്യയ്ക്കും അമേരിക്കയ്ക്കും ഇടയിൽ പ്രശ്‌നം സൃഷ്ടിക്കുന്നത് ഉറപ്പ് വരുത്തുക എന്നതായിരുന്നു ഒസാമ ബിൻ ലാദന്റെ പ്രധാന ലക്ഷ്യം.അമേരിക്കക്കാർ ഇത് വിശ്വസിച്ചാൽ അവന്റെ പദ്ധതി വിജയിച്ചു എന്നാണ് സാരം. കിരീടാവകാശി വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa