ഞങ്ങളുടെ കുതിപ്പ് തുടരും; ഒരു ദിവസം പോലും അത് നിർത്താൻ പോകുന്നില്ല: എം ബി എസ്
നിയോം സിറ്റി: ലോകം കാത്തിരുന്ന സൗദി കിരീടാവകാശിയുമായുള്ള ഇൻ്റർവ്യൂ ഫോക്സ് ചാനൽ പുറത്ത് വിട്ടു. സൗദി അറേബ്യയുടെ നിലവിലെ പുരോഗമനങ്ങളെക്കുറിച്ചും വളർച്ചയെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് കിരീടാവകാശി വ്യക്തമായ ഉത്തരം നൽകി.
”സൗദി ജനത മാറ്റത്തിൽ വിശ്വസിക്കുന്നു. അവരാണ് അതിനായി പ്രേരിപ്പിക്കുന്നത്. ഞാനും അവരിൽ ഒരാളാണ്. സൗദി അറേബ്യയുടെയും അവിടുത്തെ ജനങ്ങളുടെയും താൽപ്പര്യങ്ങൾ നിറവേറ്റുന്നതിൽ ഞാൻ എന്റെ സമയം കേന്ദ്രീകരിക്കുന്നു”.
”സൗദി അറേബ്യയെ എപ്പോഴും മികച്ചതാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റും. ഞങ്ങളുടെ പുരോഗതിയുടെ കുതിപ്പ് ഉയർന്ന വേഗതയിൽ തുടരും. അത് ഒരു ദിവസം നിർത്തുകയോ പതുക്കെയാകുകയോ ചെയ്യില്ല”. – കിരീടാവകാശി വ്യക്തമാക്കി.
വിഷന് 2030 അഭിലഷണീയമാണെന്നും അതിന്റെ ലക്ഷ്യങ്ങള് വേഗത്തില് കൈവരിച്ചതായും കൂടുതല് അഭിലാഷങ്ങളോടെ പുതിയ ലക്ഷ്യങ്ങള് നിശ്ചയിച്ചതായും രണ്ട് വിശുദ്ധ മസ്ജിദുകളുടെയും ഇസ്ലാമിക വിശുദ്ധ സ്ഥലങ്ങളുടെയും പദവിക്ക് അനുയോജ്യമായ രീതിയിൽ പ്രവര്ത്തനങ്ങള് നടത്തുകയാണെന്നും കിരീടാവകാശി പറഞ്ഞു.
21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥയാണ് സൗദി അറേബ്യയെന്ന് സൗദി സന്ദർശിക്കാൻ വിമുഖത കാണിക്കുന്നവരെ കുറിച്ചുള്ള പരാമർശത്തിനിടെ കിരീടാവകാശി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
