സൗദിയിൽ നിരവധി പ്രവാസികളുടെ ഇഖാമ പ്രൊഫഷനുകൾ ഓട്ടോമാറ്റിക്കായി മാറുന്നു
ജിദ്ദ: കഴിഞ്ഞ ദിവസങ്ങളിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സൗദി പ്രവാസികളുടെ ഇഖാമ പ്രൊഫഷനുകൾ ഓട്ടോമാറ്റിക്കായി മാറിയതായി നിരവധിയാളുകൾ അറിയിച്ചു.
ഇഖാമ പ്രൊഫഷൻ മാറിയതായി ജവാസാത്തിൽ നിന്ന് എസ് എം എസ് സന്ദേശം വന്നപ്പോഴായിരുന്നു ആളുകൾ വിവരം അറിയുന്നത്.
തൊഴിലാളിയോ സ്പോൺസറോ അറിയാതെയാണ് ഇത്തരം മാറ്റങ്ങൾ എന്നത് ശ്രദ്ധേയമാണ്. അബ്ഷിറിലും മുഖീമിലുമെല്ലാം പ്രൊഫഷൻ മാറിയിട്ടുണ്ടെന്ന് തൊഴിലാളികൾ സ്ഥിരീകരിക്കുന്നു.
നേരത്തെയുണ്ടായിരുന്ന ഇഖാമ പ്രൊഫഷനോട് താരതമ്യമുള്ള പ്രൊഫഷനിലേക്കായിരുന്നു പുതിയ പ്രൊഫഷൻ മാറ്റം എന്നതും ശ്രദ്ധേയമാണ്. തൊഴിൽ മേഖലയിലെ പരിഷ്ക്കരണങ്ങളുടെ ഭാഗമായി നിലവിലുള്ള ഏകദേശം സാമ്യമുള്ള നിരവധി പ്രഫഷനുകൾ എണ്ണം ചുരുക്കുന്ന പ്രക്രിയയുടെ ഭാഗമായാണ് ഈ പ്രൊഫഷൻ മാറ്റം എന്നാണ് അറിയാൻ സാധിക്കുന്നത്.
ഇത് വരെയുണ്ടായിരുന്ന ഇഖാമ പ്രൊഫഷനോട് സാമ്യമുള്ള തരത്തിലുള്ള പ്രൊഫഷനിലേക്കാണ് പുതുതായി പ്രൊഫഷൻ മാറുന്നത് എന്നത് കൊണ്ട് തന്നെ പ്രഫഷൻ മാറി എന്നത് കൊണ്ട് ആശങ്കപ്പെടാനില്ല. പുതിയ ഇഖാമക്ക് അപേക്ഷിച്ചാൽ പുതിയ പ്രൊഫഷനിലുള്ള ഇഖാമ പ്രിന്റ് ചെയ്ത് ലഭിക്കും.
അതേ സമയം നിലവിൽ ഒട്ടു മിക്ക പ്രൊഫഷനുകളും ഖിവ വഴി വളരെ എളുപ്പത്തിൽ മാറ്റാൻ സാധിക്കുന്നുണ്ട് എന്നത് പ്രവാസികൾക്ക് വലിയ ആശ്വാസമാകുന്നുണ്ട്. ആയിരം റിയാൽ ആണ് പ്രൊഫഷൻ മാറ്റാനുള്ള ഫീസ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa