സൗദിയിൽ വാടക ഇലക്ട്രോണിക് പേയ്‌മെന്റ് വഴി അടക്കേണ്ടത് ഒരു വിഭാഗം ആളുകൾക്ക് മാത്രം
റിയാദ്: സൗദി റിയൽ എസ്‌റ്റേറ്റ് അതോറിറ്റി വാക്താവ് തയ്‌സീർ അൽ മുഫറജ്, ഡിജിറ്റൽ മാർഗം വഴി വാടക അടക്കേണ്ട വിഭാഗം ആരാണെന്ന് വ്യക്തമാക്കി.
താമസ വാടക കരാറുകൾക്ക് മാത്രമായിരിക്കും നിലവിൽ ഇലക്ട്രോണിക് പേയ്‌മെന്റ് ബാധകമാകുക എന്നാണ് വാക്താവ് അൽ ഇഖ്ബാരിയ ചാനലിനോട് പറഞ്ഞത്.
ജനുവരി 15 മുതൽ ആയിരിക്കും വാടക ഡിജിറ്റൽ ചാനലുകളിലൂടെ മാത്രം അടക്കണമെന്ന തീരുമാനം പ്രാബല്യത്തിൽ വരികയെന്നും അൽ-മുഫറജ് സൂചിപ്പിച്ചു.
ഈജാറിൽ ഡിജിറ്റൽ ചാനലുകൾ വഴി പണമടയ്ക്കാനുള്ള ക്രമീകരണങ്ങൾ, കക്ഷിക:ളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളിലെ സുതാര്യത വർദ്ധിപ്പിക്കാനും , അവയിലെ വഞ്ചന കുറയ്ക്കുന്നതിനും സഹായിക്കും.
പ്ലാറ്റ്‌ഫോം വഴിയുള്ള പേയ്‌മെന്റ് വളരെ എളുപ്പമുള്ള ഇലക്ട്രോണിക് പ്രക്രിയയാണ് എന്നും തയ്‌സീർ അൽ മുഫറജ് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa