Friday, November 15, 2024
Saudi ArabiaTop Stories

സൗദിയിൽ വൈകാതെ വിദേശികൾക്ക് ജോലി എളുപ്പത്തിൽ കണ്ടെത്തുക ശ്രമകരമാകും; പുതിയ തീരുമാനമാവുമായി മന്ത്രി

സൗദിയിലെ വിവിധ തൊഴിൽ മേഖലകളിൽ ഭാവിയിൽ സ്വദേശികൾ തന്നെ ആവശ്യത്തിന് ലഭ്യമായേക്കുമെന്ന സൂചന നൽകി പുതിയ തീരുമാനവുമായി മാനവ വിഭവശേഷി മന്ത്രി എഞ്ചിനീയർ അഹമദ് അൽ രാജ്‌ഹി.

50 -ഓ അതിലധികമോ തൊഴിലാളികളുള്ള സ്വകാര്യമേഖലാ സ്ഥാപനങ്ങളെ സൗദി വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനം നൽകാൻ നിർബന്ധിതരാക്കുന്ന മന്ത്രിതല തീരുമാനമാണ് അൽ രാജ്‌ഹി പുറപ്പെടുവിച്ചത്.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ പരിശീലന പരിപാടികളുടെ ഗുണമേന്മയും കാര്യക്ഷമതയും ഉയർത്തുക, വികസനത്തിനും വളർച്ചയ്ക്കും അവസരങ്ങൾ നിലനിർത്തുക, യൂണിവേഴ്സിറ്റി, കോളേജ്, ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളെ തൊഴിൽ വിപണിയിലേക്ക് യോഗ്യത നേടുന്നതിനായി സ്ഥാപനങ്ങളിൽ പരിശീലിപ്പിക്കാൻ അവരെ പ്രാപ്തരാക്കുക. , അവരുടെ പ്രകടന നിലവാരം ഉയർത്തുക, അവരുടെ വിദ്യാഭ്യാസ നേട്ടത്തിന് ആവശ്യമായ അറിവും വൈദഗ്ധ്യവും നൽകിക്കൊണ്ട് അവരുടെ പ്രായോഗിക കഴിവുകൾ മെച്ചപ്പെടുത്തുക എന്നിവയാണ് ഇത് വഴി അധികൃതർ ലക്ഷ്യമാക്കുന്നത്.

താമസിയാതെ സൗദിയിലെ തൊഴിൽ മേഖലകളിൽ പരിശീലനവും യോഗ്യതയും ഉള്ള സൗദി യുവാക്കൾ ആവശ്യത്തിനു ലഭ്യമാകുമെന്നതിലേക്കുള്ള സൂചനയാണ് പുതിയ നിർദ്ദേശം വഴി മനസ്സിലാകുന്നത്.

ചുരുക്കത്തിൽ സൗദി തൊഴിൽ വിപണിയിൽ ഏറെ വൈകാതെ വിദേശികൾക്ക് വലിയ പ്രയാസം കുടാതെ ജോലി ലഭിക്കുന്ന സാഹചര്യം മൊത്തത്തിൽ മാറിയേക്കും എന്നാണ് ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ അബ്ദുൽ റസാഖ് വിപി ചേറൂർ അറേബ്യൻ മലയാളിയോട് പങ്ക് വെക്കുന്നത്. .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്