ദുബൈയിലെ മൂന്നാമത് ഫുഡ് ബാങ്ക് തുറന്നു
മൂന്നാമത് യു എ ഇ ഫുഡ് ബാങ്ക് ദുബൈ മുനിസിപ്പാലിറ്റി മുഹൈസന2 ൽ പ്രവർത്തനമാരംഭിച്ചു. ഭക്ഷണങ്ങൾ വേസ്റ്റാക്കുന്നത് തടഞ്ഞ് ആവശ്യമുള്ളവർക്ക് എത്തിക്കുകയാണു ഫുഡ് ബാങ്കുകൾ കൊണ്ട് ലക്ഷ്യമാക്കുന്നത്.
മുഹൈസനയിലെ ലേബർ ക്യാംബുകൾക്ക് സമീപത്ത് പ്രവർത്തിക്കുന്ന ഫുഡ് ബാങ്ക് ബാക്കിയുള്ള ഭക്ഷണങ്ങളും കാനിലടച്ച ഭക്ഷണങ്ങളും അടുത്തുള്ള സൂപർ മാർക്കറ്റുകളിൽ നിന്ന് ശേഖരിക്കും. ശേഷം ഇവ ഫുഡ് ബാങ്കിനോട് സഹകരിക്കുന്ന ചാരിറ്റി സംഘടനകൾക്ക് നൽകുകയും അവർ അർഹരായ വ്യക്തികൾക്കും കുടുംബങ്ങൾക്കും എത്തിക്കുകയും ചെയ്യും.
2017 ൽ ആരംഭിച്ച ഫുഡ് ബാങ്ക് ഇത് വരെയായി 4500 ടൺ ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa