തിങ്കളാഴ്‌ച, ജൂൺ 8, 2026
IndiaTop Stories

നരേന്ദ്ര മോദിക്ക് വാരാണസിയിൽ മങ്ങിയ ജയം; ഭൂരിപക്ഷം കുത്തനെ കുറഞ്ഞു

വാരാണസി ലോക്‌സഭ മണ്ഡലത്തില്‍ പ്രതീക്ഷിച്ച പോലെത്തന്നെ നരേന്ദ്രമോദിക്ക് ജയം. എന്നാൽ കഴിഞ്ഞ ലഭിച്ചതിനേക്കാൾ വളരെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് മോദി ജയിച്ചു കയറിയത്.

2019 ലെ തിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലധികമായിരുന്നു മോദിയുടെ ഭൂരിപക്ഷം. എന്നാൽ വെറും ഒന്നരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിത്തോടെ മങ്ങിയ ജയം സ്വന്തമാക്കാനെ മോദിക്ക് ഇത്തവണ കഴിഞ്ഞുള്ളു.

കഴിഞ്ഞ പ്രാവശ്യത്തേതിൽ നിന്ന് മൂന്ന് ലക്ഷത്തിലധികമാണ് ഇത്തവണ ഭൂരിപക്ഷം കുറഞ്ഞത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ മോദി പിന്നിൽ പോകുന്ന അവസ്ഥ വരെ ഉണ്ടായി.

പിന്നീട് മുന്നിലെത്തിയെങ്കിലും കഴിഞ്ഞ പ്രാവശ്യത്തെ ഭൂരിപക്ഷത്തിന്റെ അടുത്തെങ്ങും എത്താൻ മോദിക്ക് കഴിഞ്ഞില്ല.

അതെ സമയം അമേഠി മണ്ഡലത്തിൽ സ്‌മൃതി ഇറാനി തോറ്റു. കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയെ തോൽപ്പിച്ച സ്‌മൃതി കോൺഗ്രസിന്റെ കിശോരി ലാൽ ശർമ്മയോടാണ് തോറ്റത്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group