സൗദി ലോകകപ്പ് 2034 ചരിത്രത്തിലെ ഏറ്റവും മികച്ചതായിരിക്കും; റൊണാൾഡോ
റിയാദ്: അൽ നസ്ർ സുപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ, 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ വിജയകരമായ ശ്രമത്തെ പ്രശംസിച്ചു.
ഇത് “ചരിത്രത്തിലെ ഏറ്റവും മികച്ചത്” ആയിരിക്കുമെന്ന് പറഞ്ഞ റൊണാൾഡൊ രാജ്യത്തിൻ്റെ സന്നദ്ധതയെയും കാഴ്ചപ്പാടിനെയും പ്രശംസിച്ചു.
“അടിസ്ഥാന സൗകര്യങ്ങൾ മുതൽ സ്റ്റേഡിയങ്ങൾ, ആരാധകരുടെ അനുഭവം എന്നിങ്ങനെ എല്ലാം ഇവിടെ അത്ഭുതകരമാണ്,”
“ഫുട്ബോൾ ലോകത്ത് മാത്രമല്ല, ജീവിതത്തിൻ്റെ വിവിധ മേഖലകളിലും നമ്മൾ എപ്പോഴും ഒരുമിച്ച് വളരണം. സൗദി അറേബ്യ അതിമനോഹരമാണ്, അതിലെ ജനങ്ങൾ അത്ഭുതകരമാണ്, ഈ അത്ഭുതകരമായ രാജ്യത്തിൻ്റെ വിജയത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ലോകകപ്പ് ഇവിടെ വരുന്നത് കാണാൻ കാത്തിരിക്കുകയാണെന്നും” റൊണാൾഡോ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
