കുവൈത്തിൽ വീട്ടുജോലിക്കാരി സ്‌പോൺസറുടെ കുഞ്ഞിനെ വാഷിങ് മെഷീനിൽ ഇട്ട് കൊന്നു.
കുവൈത്തിൽ ഫിലിപ്പിനോ സ്വദേശിയായ വീട്ടുജോലിക്കാരി സ്‌പോൺസറുടെ കുഞ്ഞിനെ വാഷിങ് മെഷീനിലിട്ട് പ്രവർത്തിപ്പിച്ചു കൊന്നു.
കുവൈറ്റിലെ സബാഹ് അൽ സലേം ഏരിയയിലാണ് ദാരുണമായ സംഭവത്തിൽ ഒന്നരവയസ് മാത്രം പ്രായമായ കുഞ്ഞിന് ജീവൻ നഷ്ടപ്പെട്ടത്.
കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാപിതാക്കൾ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ വാഷിംഗ് മെഷീനിൽ നിന്ന് പുറത്തെടുത്ത് ജാബർ അൽ-അഹമ്മദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
കുട്ടിയുടെ മാതാവുമായിട്ടുള്ള തർക്കത്തെ തുടർന്ന് പ്രതികാരമായിട്ടാണ് പ്രതി കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു.
ഒരു വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഫിലിപ്പിനോ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വാതിൽ രാജ്യം വീണ്ടും തുറന്ന് മൂന്ന് മാസത്തിന് ശേഷമാണ് ഈ സംഭവം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
