ഗാസയിൽ വെടിനിർത്താനും ബന്ദികളെ കൈമാറാനുമുള്ള കരാർ അംഗീകരിച്ച് ഇസ്രായേലും ഹമാസും
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും, ഇസ്രായേൽ ജയിൽ കഴിയുന്ന ഫലസ്തീൻ തടവുകാരെയും ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെയും പരസ്പരം കൈമാറാനുമുള്ള നിർദ്ദേശം ഇസ്രായേലും ഹമാസും അംഗീകരിച്ചു.
തങ്ങളുടെ പ്രതിനിധി സംഘം വെടിനിർത്തലിനും തടവുകാരുമായുള്ള കൈമാറ്റ കരാറിനും മധ്യസ്ഥർക്ക് അംഗീകാരം നൽകിയതായി ഫലസ്തീൻ സായുധ സംഘം പറഞ്ഞു. ഞായറാഴ്ച (19 ആം തിയതി) വെടിനിർത്തൽ പ്രാപല്യത്തിൽ വരും
ഗാസയ്‌ക്കെതിരായ ഇസ്രായേലിൻ്റെ 15 മാസത്തെ യുദ്ധം നിർത്താനുള്ള കരാർ അടുത്താണെന്നും വളരെ വേഗം വിജയിക്കുമെന്നും യു എസ്, ഖത്തർ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥർ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് വാർത്ത.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യാഴാഴ്ച മന്ത്രിസഭായോഗം വിളിക്കുമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിർദിഷ്ട കരാർ മൂന്ന് ഘട്ടങ്ങളിലായി നടക്കുമെന്ന് വെടിനിർത്തലുമായി ബന്ധപ്പെട്ട് ഖത്തർ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു
ആറാഴ്ചത്തെ പ്രാരംഭ ഘട്ടത്തിൽ, മധ്യ ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യം ക്രമേണ പിൻവാങ്ങുകയും ഫലസ്തീനികളെ വടക്കൻ ഗാസയിലെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കുകയും ചെയ്യും.
എല്ലാ സ്ത്രീ സൈനികരും, സാധാരണക്കാരും, കുട്ടികളും, 50 വയസ്സിനു മുകളിലുള്ള പുരുഷന്മാരും ഉൾപ്പെടെ 33 ഇസ്രായേലി തടവുകാരെ ഹമാസ് ആ ആറാഴ്ചയ്ക്കുള്ളിൽ മോചിപ്പിക്കും.
മോചിപ്പിക്കപ്പെട്ട ഓരോ സിവിലിയനും 30 ഫലസ്തീൻ തടവുകാരെയും ഓരോ ഇസ്രായേലി സൈനികന് 50 പലസ്തീൻ തടവുകാരെയും ഇസ്രായേൽ മോചിപ്പിക്കും.
പരിക്കേറ്റ ഫലസ്തീനികളെ ചികിത്സയ്ക്കായി ഗാസ മുനമ്പിൽ നിന്ന് വിടാനും ആദ്യ ഘട്ടം നടപ്പാക്കി ഏഴ് ദിവസത്തിന് ശേഷം ഈജിപ്തുമായുള്ള റഫ ക്രോസിംഗ് തുറക്കാനും ഇസ്രായേൽ അനുവദിക്കും.
ഈജിപ്തിൻ്റെയും ഗാസയുടെയും അതിർത്തി പ്രദേശമായ ഫിലാഡൽഫി ഇടനാഴിയിൽ ഇസ്രായേൽ സൈന്യം തങ്ങളുടെ സാന്നിധ്യം കുറയ്ക്കുകയും കരാർ പ്രാബല്യത്തിൽ വന്ന് 50-ാം ദിവസത്തിന് ശേഷം പൂർണ്ണമായും പിൻവാങ്ങുകയും ചെയ്യും.
രണ്ടാം ഘട്ടത്തെക്കുറിച്ചുള്ള ചർച്ചകൾ ആദ്യ ഘട്ടത്തിൻ്റെ 16-ാം ദിവസത്തോടെ ആരംഭിക്കും, ബാക്കിയുള്ള തടവുകാരെ മോചിപ്പിക്കുന്നതും ഗാസയിൽ നിന്ന് ഇസ്രായേൽ സേനയെ പൂർണ്ണമായും പിൻവലിക്കുന്നതും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
മൂന്നാമത്തെ ഘട്ടത്തിൽ മൃതദേഹങ്ങൾ തിരികെ കൊണ്ടുവരുന്നതും ഗാസയിലെ പുനർനിർമ്മാണത്തിൻ്റെ തുടക്കവും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa