അബ്ദുൽ റഹീം കേസ് വീണ്ടും മാറ്റിവെച്ചു
റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ കഴിഞ്ഞ18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് റിയാദ് കോടതി ഏഴാം തവണയും മാറ്റിവെച്ചു.
ഇന്ന് രാവിലെ എട്ടുമണിക്ക് കോടതി കേസ് പരിഗണിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. കേസ് പരിഗണിക്കുന്ന പുതിയ തീയതി ലഭിച്ചിട്ടില്ലെന്ന് റഹീം സഹായ സമിതി അറിയിച്ചു.
ഈ കേസിൽ ഒന്നര കോടി സൗദി റിയാൽ (എകദേശം 34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
