മലയാളി ഉംറ തീർഥാടകർ സഞ്ചരിച്ച ബസിന്റെ മലയാളി ഡ്രൈവർ ഡ്രൈവിംഗിനിടെ കുഴഞ്ഞുവീണു മരിച്ചു.
റിയാദ്: മലയാളി ഉംറ തീര്‍ഥാടകർ സഞ്ചരിച്ച ബസിന്റെ കോഴിക്കോട് സ്വദേശിയായ ഡ്രൈവർ ഡ്രൈവിംഗിനിടെ കുഴഞ്ഞുവീണുമരിച്ചു. റിയാദിലെ വാദിനൂര്‍ ഉംറ ഗ്രൂപ്പിന്റെ ബസ് ഡ്രൈവര തിരുവമ്പാടി സ്വദേശി നസീം (50) ആണ് മരിച്ചത്.
തുടർന്ന് സഹായിയായി ഒപ്പമുണ്ടായിരുന്ന ഡ്രൈവർ ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് ബസ് ഒതുക്കിനിർത്തുകയും വൻ അപകടം ഒഴിവാകുകയുമായിരുന്നു.
ബുധനാഴ്ച ഉച്ചക്കാണ് സംഭവം നടന്നത്. ബസിൽ 40-ലധികം പേരുണ്ടായിരുന്നു. റിയാദിൽ നിന്ന് തീർഥാടകരുമായി മക്കയിലെത്തി ഉംറയും മദീനയിൽ സിയാറത്തും നടത്തി മടങ്ങുന്നതിനിടെ റിയാദിൽന്ന് 560 കിലോമീറ്ററർ അകലെയുള്ള ഉഖ്ലതുസുഖൂർ എന്ന സ്ഥലത്തുവെച്ചാണ് സംഭവം.
ഇവിടെയെത്തിയപ്പോൾ ഡ്രൈവർക്ക് ശാരീരികമായി അസ്വസ്ഥത അനുഭവപ്പെടുന്നതായും ബസിന്റെ നിയന്ത്രണം നഷ്ടമാകുന്നതായും ഒപ്പമുണ്ടായിരുന്ന സഹായിക്ക് മനസിലാകുകയും. അദ്ദേഹം അതിസാഹസികമായി ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. സഹായി ബസ് ഹൈവേയുടെ വശത്തേക്ക് ഒതുക്കിനിർത്തി. അപ്പോഴേക്കും ഡ്രൈവർ നസീം കുഴഞ്ഞുവീണിരുന്നു. ഉടൻ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
