Wednesday, April 16, 2025
Saudi ArabiaTop Stories

മക്കയിലേക്ക് പ്രവേശന നിയന്ത്രണം; ഹജ്ജ് വിസയില്ലാത്തവർ മക്ക വിടേണ്ട അവസാന തീയതി പ്രഖ്യാപിച്ച്  സൗദി ആഭ്യന്തര മന്ത്രാലയം

മക്ക: ഹജ്ജ് നിയന്ത്രണങ്ങളോടനുബന്ധിച്ച് മക്കയിലേക്കുള്ള പ്രവേശനത്തിന് നിബന്ധനകൾ പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം.

സാധുവായ പെർമിറ്റ് ഇല്ലാത്ത വിദേശികൾക്ക് ഏപ്രിൽ 23 മുതൽ മക്കയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തും. മക്കയിൽ ഇഷ്യു ചെയ്ത ഇഖാമ ഉള്ളവർക്കോ, സാധുവായ ഹജ്ജ് പെർമിറ്റ് കൈവശമുള്ളവർക്കോ, പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാൻ അധികാരമുള്ള വ്യക്തികൾക്കോ ​​മാത്രമേ ഏപ്രിൽ 23 മുതൽ മക്കയിലേക്ക് പ്രവേശന അനുമതി അനുവദിക്കൂ

ഹജ്ജ് വിസ ഒഴികെയുള്ള മറ്റേത് വിസ കൈവശമുള്ള ആർക്കും ഏപ്രിൽ 29 മുതൽ  മക്കയിലേക്ക് പ്രവേശിക്കുന്നതിനോ മക്കയിൽ തുടരുന്നതിനോ വിലക്ക് ഏർപ്പെടുത്തും. വിസിറ്റ് വിസക്കാരും ഉംറ വിസക്കാരും മറ്റു എല്ലാ വിസക്കാരും ഏപ്രിൽ 28-നു തന്നെ മക്ക വിടേണ്ടി വരും.

ഏപ്രിൽ 13 ഞായറാഴ്ച ഉംറ തീർഥാടകർക്ക് രാജ്യത്ത് പ്രവേശിക്കാനുള്ള അവസാന തീയതിയായിരിക്കും, വിദേശ തീർഥാടകർക്ക് രാജ്യം വിടാനുള്ള അവസാന തീയതി 2025 ഏപ്രിൽ 29 ആണ്.

അബ്ഷിർ  പ്ലാറ്റ്‌ഫോം അല്ലെങ്കിൽ മുഖീം പോർട്ടൽ വഴി ഇലക്ട്രോണിക് ആയി മക്കയിലേക്കുള്ള പെർമിറ്റുകൾക്കായുള്ള അപേക്ഷകൾ സമർപ്പിക്കാം.ഈ വർഷത്തെ ഹജ്ജ് സീസൺ നിയന്ത്രിക്കുന്നതിനും എല്ലാ തീർത്ഥാടകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള വിശാലമായ നടപടികളുടെ ഭാഗമാണിത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്