സൗദി പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; എല്ലാ വിഭാഗങ്ങൾക്കും ഹുറൂബ് നീക്കാൻ ഇപ്പോൾ അവസരം
റിയാദ്: സൗദി അറേബ്യയില്‍ ഹുറൂബ് ആയ (തൊഴിലിടത്തിൽ നിന്നും അപ്രത്യക്ഷനായ സ്റ്റാറ്റസ് ഉള്ളവർ) പ്രവാസികള്‍ക്ക് ഇപ്പോൾ ഹുറൂബ് നീക്കാൻ അവസരമുള്ളതായി റിപ്പോർട്ട്.
സിസ്റ്റങ്ങളില്‍ ആബ്സന്റ് ഫ്രം വര്‍ക്ക് (മുതഗയ്യിബ് അൻ-അൽ അമല്‍) എന്ന് സ്റ്റാറ്റസ് രേഖപ്പെടുത്തപ്പെട്ടവര്‍ക്കാണ് പുതിയ തൊഴിലുടമകളിലേക്ക് കഫാല മാറുന്നതിലൂടെ ഹുറൂബ് നീക്കാൻ ഇപ്പോൾ അവസരം കൈവന്നിട്ടുള്ളത്.
പുതിയ ആനുകൂല്യം സംബന്ധിച്ച് തൊഴില്‍ മന്ത്രാലയത്തിന്റെ ഖിവ പ്ലാറ്റ്ഫോമില്‍ നിന്ന് ഹുറൂബ് സ്റ്റാറ്റസുള്ളവര്‍ക്ക് നോട്ടിഫിക്കേഷനുകൾ ലഭിച്ചു തുടങ്ങിയതായി റിപ്പോർട്ടുകൾ സുചിപ്പിക്കുന്നു.
നേരത്തെ ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്ക് ഹുറൂബ് സ്റ്റാറ്റസ് മാറ്റാന്‍ തൊഴില്‍ മന്ത്രാലയം അവസരം ഒരുക്കിയിട്ടുണ്ട് . ആറു മാസത്തേക്കാണ് ഈ ആനുകൂല്യം.
ഏതായാലും ഇപ്പോൾ എല്ലാ വിഭാഗം തൊഴിലാളികൾക്കും ഹുറൂബ് നീക്കാനുള്ള അവസരം ഒരുങ്ങിയത് അനാവശ്യമായി ഹുറൂബ് കെണിയിൽ കുടുങ്ങിയ നിരവധി പ്രവാസികൾക്ക് വലിയ അനുഗ്രഹമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
