Friday, March 6, 2026
Middle EastTop StoriesWorld

ഇസ്രായേലിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സ്‌പെയിൻ പ്രധാനമന്ത്രി

ഗാസയിലെ പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഇസ്രായേൽ നടത്തിയ വംശഹത്യ മറക്കാൻ ഒരു കാരണമാകരുതെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി.

കാഡെന എസ്‌ഇ‌ആറിന് നൽകിയ അഭിമുഖത്തിലാണ് സാഞ്ചസ് തന്റെ നിലപാട് വ്യക്തമാക്കിയത്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐ.സി.സി) തുറന്ന നടപടിക്രമങ്ങളുണ്ട്. ഈ വംശഹത്യയുടെ പ്രധാന പങ്കാളികൾ നീതിക്ക് മറുപടി പറയേണ്ടിവരുമെന്ന് അദ്ധേഹം പറഞ്ഞു.

ഗാസയിലേക്ക് അയക്കുന്ന ഏത് സമാധാന സേനയിലും പങ്കുചേരാനും പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ സഹകരിക്കാനും മാഡ്രിഡിന് താൽപര്യമുണ്ടെന്നും സാഞ്ചസ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം, ഇസ്രായേലിനെതിരെ ആയുധങ്ങൾ പൂർണ്ണമായി നിരോധിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്പെയിൻ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിന്റെ നടപടികളോടുള്ള തങ്ങളുടെ ശക്തമായ എതിർപ്പാണ് സ്പെയിൻ ഈ നീക്കങ്ങളിലൂടെ പ്രകടമാക്കുന്നത്.

ഈ വെടിനിർത്തൽ കരാർ ഗാസയിൽ സമാധാനം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുമ്പോഴും, യുദ്ധത്തിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെയും യുദ്ധക്കുറ്റങ്ങളെയും സ്പെയിൻ ഗൗരവമായി കാണുന്നു എന്നും, അതിന് ഉത്തരവാദികളായവർ നിയമത്തിന് മുന്നിൽ വരണമെന്നുമാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa