മുഴുവൻ ബന്ദികളെയും ഹമാസ് വിട്ടയച്ച സ്ഥിതിക്ക് ഗാസയിൽ യുദ്ധം പുനരാരംഭിക്കണം; ഇസ്രായേൽ മന്ത്രിമാർ
ഇന്ന് ഗാസയിൽ നടന്ന ഇസ്രായേലി വ്യോമാക്രമണങ്ങളെ തുടർന്ന്, വെടിനിർത്തൽ കരാറിനോടുള്ള ഇസ്രായേൽ സർക്കാരിന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്ന പ്രസ്താവനകളുമായി കൂടുതൽ മന്ത്രിമാർ രംഗത്തെത്തി. ഇത് മേഖലയിൽ വീണ്ടും സംഘർഷം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിച്ചു.
ഇസ്രായേലിൻ്റെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇതമർ ബെൻ-ഗ്വിർ ഗാസയിൽ ആക്രമണങ്ങൾ പുനരാരംഭിക്കാൻ പ്രധാനമന്ത്രി നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.
എക്സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ, “പരമാവധി ശക്തിയോടെ ഗാസ മുനമ്പിൽ സൈനിക നടപടികൾ പൂർണ്ണമായി പുനരാരംഭിക്കാൻ” താൻ ആഗ്രഹിക്കുന്നുവെന്ന് ബെൻ-ഗ്വിർ വ്യക്തമാക്കി. ഇസ്രായേലി മാധ്യമങ്ങൾ ഇന്ന് രാവിലെ ഗാസയിൽ നിരവധി വ്യോമാക്രമണങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പ്രസ്താവന.
ധനമന്ത്രി ബെസാലേൽ സ്മോട്രിച്ച് ഒരുപടി കടന്ന്, “യുദ്ധം!” എന്ന് കുറിക്കുകയുമുണ്ടായി. ഹമാസ് നിലനിൽക്കുന്നിടത്തോളം കാലം യുദ്ധമുണ്ടാകുമെന്ന് പ്രമുഖ മന്ത്രി അമിചായി ചിക്ക്ലിപറഞ്ഞു.
നെതന്യാഹു മന്ത്രിസഭയിലെ മറ്റൊരു അംഗമായ അവി ദിക്റ്റർ, ഇസ്രായേൽ പോരാട്ടം പുനരാരംഭിക്കില്ല എന്ന ധാരണയിൽ ഹമാസ് വെടിനിർത്തൽ ലംഘിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളും നമ്മുടെ കൈകളിൽ എത്തിയതോടെ സാഹചര്യങ്ങൾ മാറും. ഹമാസിനെ നിരായുധീകരിക്കുന്നതിൽ നിന്ന് ഇസ്രായേൽ പിന്മാറില്ലെന്ന് ദിക്റ്റർ കൂട്ടിച്ചേർത്തു.
ഈ പ്രസ്താവനകൾ സൂചിപ്പിക്കുന്നത്, ഗാസയിലെ തങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങളായ ഹമാസിനെ ഇല്ലാതാക്കുക എന്നതിൽ നിന്ന് ഇസ്രായേൽ സർക്കാർ വ്യതിചലിക്കുന്നില്ലെന്നും, ഇത് കരാറിൻ്റെ നിലനിൽപ്പിനെക്കുറിച്ചും ഗാസയുടെ ഭാവിയെക്കുറിച്ചുമുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നുവെന്നുമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
