വ്യാഴാഴ്‌ച, ജൂലൈ 23, 2026
Top StoriesWorld

അമേരിക്കയിൽ എണ്ണ ശുദ്ധീകരണ ശാലയിൽ വൻ സ്ഫോടനം; ജനങ്ങൾക്ക് വീടുകൾക്കുള്ളിൽ കഴിയാൻ നിർദ്ദേശം

അമേരിക്കയിലെ ടെക്സസിലുള്ള പോർട്ട് ആർതറിലെ പ്രമുഖ എണ്ണ ശുദ്ധീകരണ ശാലയായ വാലെറോ റിഫൈനറിയിൽ വൻ സ്ഫോടനം. സ്ഫോടനത്തെത്തുടർന്ന് കിലോമീറ്ററുകളോളം ഉയരത്തിൽ കറുത്ത പുകപടലങ്ങൾ ആകാശത്ത് പടർന്നു.

പോർട്ട് ആർതറിന്റെ പടിഞ്ഞാറൻ മേഖലയിൽ മുഴങ്ങിക്കേട്ട വൻ ശബ്ദത്തോടെയായിരുന്നു സ്ഫോടനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടുകൾക്കും വാഹനങ്ങൾക്കും കുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.

പുകപടലങ്ങൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ പടിഞ്ഞാറൻ പോർട്ട് ആർതറിലെ താമസക്കാർ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്ന് അധികൃതർ ഉത്തരവിട്ടു. ജനലുകളും വാതിലുകളും അടച്ചുപൂട്ടാനും എസി ഓഫ് ചെയ്യാനും നിർദ്ദേശമുണ്ട്.

റിഫൈനറിയിലെ ഒരു ഹീറ്റിംഗ് യൂണിറ്റിലുണ്ടായ സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. അന്തരീക്ഷത്തിൽ ചീഞ്ഞ മുട്ടയുടെ ഗന്ധത്തിന് സമാനമായ സൾഫറിന്റെ രൂക്ഷഗന്ധം പടർന്നതായും റിപ്പോർട്ടുകളുണ്ട്.

സ്ഫോടനസമയത്ത് പ്ലാന്റിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി കണ്ടെത്തിയെന്നും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ലെന്നും വാലെറോ എനർജി കോർപ്പറേഷൻ അറിയിച്ചു.

പ്രതിദിനം 4,35,000 ബാരൽ പെട്രോളും ഡീസലും ഉൽപ്പാദിപ്പിക്കുന്ന ഈ പ്ലാന്റിലെ പുകപടലങ്ങൾ പരിസ്ഥിതിക്കും ആരോഗ്യത്തിനും ഭീഷണിയാകുമോ എന്ന് പരിശോധിക്കാൻ അധികൃതർ വായുനിലവാരം നിരീക്ഷിച്ചുവരികയാണ്.

‎സൗദിയുമായി ആണവ കരാറിന് അംഗീകാരം നൽകി ട്രംപ്‎

സൗദിക്ക് പൂർണ്ണ പിന്തുണ; ഹുത്തി ഭീഷണിയിൽ നിലപാട് കടുപ്പിച്ച് അറബ്-അന്താരാഷ്ട്ര സമൂഹം

ഇറാൻ ആക്രമണത്തിൽ കാണാതായ അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടതായി പെന്റഗൺ

മദീന ഈത്തപ്പഴ സീസൺ സന്ദർശിക്കാൻ സൗജന്യ ബസ് സർവീസ്; സമയക്രമം അറിയാം

ഹൂത്തികളുടെ ആരോപണം തള്ളി സൗദി അറേബ്യ; കടൽപ്പാതയും കപ്പലുകളും സംരക്ഷിക്കാൻ ശക്തമായ നടപടിയെന്ന് മുന്നറിയിപ്പ്

‎സൗദി അറേബ്യ ഒരു വർഷത്തേക്ക് മൾട്ടി എൻട്രി അനുവദിക്കുന്ന ഉംറ വിസ പ്രഖ്യാപിച്ചു

പശ്ചിമേഷ്യയിലേക്ക് കൂടുതൽ പോർവിമാനങ്ങൾ അടിയന്തിരമായി അയച്ച് അമേരിക്ക: F-16, F-35 വിമാനങ്ങൾ എത്തിച്ചു

പ്രതിസന്ധികളിൽ തിളങ്ങുന്ന നയതന്ത്രം; മേഖലയിൽ സമാധാനത്തിന്റെ കാവലാളായി സൗദി അറേബ്യ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group