ബുധനാഴ്‌ച, മെയ്‌ 6, 2026
Saudi ArabiaTop Stories

മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദ: മകളുടെ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾക്കിടയിൽ മലയാളി പ്രവാസി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.

മലപ്പുറം വണ്ടൂർ അയനികോട് സ്വദേശി പാലൂരാൻ അബ്ദു റഹ്‌മാൻ (55) ആണ് ജിദ്ദ സനാബീലിൽ വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ 12 വർഷമായി ഇദ്ദേഹം ജിദ്ദയിൽ ജോലി ചെയ്തു വരികയായിരുന്നു.

അടുത്ത ആഴ്ച നടക്കാനിരിക്കുന്ന മകളുടെ നിക്കാഹിനായി നാട്ടിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.

പരേതനായ പാലൂരാൻ മൊയ്തീന്റെയും ഉമ്മുകുൽസുവിന്റേയും മകനാണ്. ഫാത്തിമ സബീറയാണ് ഭാര്യ. സഫ റഹ്‌മാൻ, ശിഫ, ശമ, മുഹമ്മദ് സഹൽ എന്നിവർ മക്കളാണ്. നജീബ്, സുഹ്റ, സാജിദ, സാഹിറ, ഹസിന എന്നിവർ സഹോദരങ്ങളാണ്.

മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനുമായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa