ഹൃദയാഘാതം; തിരുവനന്തപുരം സ്വദേശി സൗദിയിലെ അബഹയിൽ മരിച്ചു
സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യയായ അബഹയ്ക്ക് സമീപം സബ്ത്തുൽ ആലായിൽ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സക്കീർ (51) ആണ് മരണപ്പെട്ടത്.
സബ്ത്തുൽ ആലായിൽ സ്വന്തമായി ലോൺട്രി (തുണി അലക്ക് സ്ഥാപനം) നടത്തിവരികയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ നാല് മാസങ്ങൾക്കു മുൻപാണ് സക്കീർ നാട്ടിൽ പോയി അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
പരേതന് ഭാര്യയും രണ്ട് പെൺമക്കളും ഒരു മകനുമാണുള്ളത്. മരണവിവരമറിഞ്ഞ് ഖമീസ് മുശൈത്തിലുള്ള സഹോദരൻ സബ്ത്തുൽ ആലായിൽ എത്തിയിട്ടുണ്ട്.
നിലവിൽ സബ്ത്തുൽ ആലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദി അറേബ്യയിൽ തന്നെ ഖബറടക്കാനാണ് കുടുംബത്തിന്റെ തീരുമാനം. മരണാനന്തര നടപടികൾ പൂർത്തിയാക്കി വരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
