താമസസ്ഥലത്ത് പോലീസിന്റെ മിന്നൽ പരിശോധന; മക്കയിൽ 18 പേരടങ്ങുന്ന വ്യാജ രേഖാ നിർമ്മാണ സംഘം അറസ്റ്റിൽ (വീഡിയോ)
മക്കയിൽ വ്യാജ ഇഖാമകളും ഹജ്ജ് അനുബന്ധ രേഖകളും നിർമ്മിക്കുന്ന വൻ സംഘത്തെ മക്ക പോലീസ് താമസസ്ഥലം റൈഡ് ചെയ്ത് പിടികൂടി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് 18 പേരടങ്ങുന്ന ക്രിമിനൽ സംഘം വലയിലായത്.
വ്യാജ ഇഖാമകൾക്ക് പുറമെ ഹജ്ജ് തീർത്ഥാടകർക്കായി സർക്കാർ ഏർപ്പെടുത്തിയ ‘നുസുക്’ കാർഡുകളും തിരിച്ചറിയൽ ബ്രേസ്‌ലെറ്റുകളുമാണ് ഇവർ വ്യാജമായി നിർമ്മിച്ചിരുന്നത്.
പ്രതികൾ താമസിച്ചിരുന്ന സങ്കേതത്തിൽ നടത്തിയ റെയ്ഡിന്റെയും പ്രതികളെ പിടികൂടുന്നതിന്റെയും ദൃശ്യങ്ങൾ സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടു. അറസ്റ്റിലായ 18 പേരും അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
പിടികൂടിയ പ്രതികൾക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കും വിചാരണ നടപടികൾക്കുമായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വീഡിയോ കാണാം👇
📹 شرطة منطقة مكة المكرمة تقبض على (18) مقيمًا لتزويرهم إقامات وبطاقات نسك وأساور حج.#لا_حج_بلا_تصريح pic.twitter.com/Gc9DQ8bG4e
— الأمن العام (@security_gov) May 8, 2026
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
