വ്യാജ ഇഖാമ, നുസുക് കാർഡുകൾ നിർമ്മിച്ച പാക് അഫ്ഗാൻ സംഘം പിടിയിൽ
മക്ക: റെസിഡൻസി പെർമിറ്റുകൾ (ഇഖാമ), നുസുക് കാർഡുകൾ, ഹജ്ജ് റിസ്റ്റ് ബാൻഡുകൾ എന്നിവ വ്യാജമായി നിർമ്മിച്ചതിന് 18 പാകിസ്ഥാൻ, അഫ്ഗാൻ പൗരന്മാരെ മക്ക മേഖല പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികളെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ച ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കാൻ അധികൃതർ എല്ലാവരോടും ആഹ്വാനം ചെയ്തു.
അതേസമയം ഹജ്ജ് സുരക്ഷാ നടപടികളുടെ ഭാഗമായി മക്ക അതിർത്തിയിൽ ശക്തമായ പരിശോധന തുടരുകയാണ്. ഹജ്ജ് പെർമിറ്റോ മക്ക ഇഖാമയോ മക്കയിൽ ജോലി ചെയ്യാൻ അനുമതിയോ ഇല്ലാതെ, മക്കയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച നിരവധി ആളുകൾ ഇതിനകം പിടിക്കപ്പെട്ടിട്ടുണ്ട്. കുറ്റവാളികൾക്ക് ശക്തമായ നിയമ നടപടികൾ ആണ് നേരിടേണ്ടി വരിക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
