വിശുദ്ധഹജ്ജ് കർമ്മത്തിനു ഇന്ന് തുടക്കം: തീർഥാടകർ മിനയിലേക്ക് ഒഴുകുന്നു
മിന: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് തുടക്കമാകുന്നു. യൗമു തർവിയ എന്നറിയപ്പെടുന്ന ഇന്ന്, തിങ്കൾ (ദുൽ ഹിജ്ജ 8) മിനയിൽ താമസിക്കുന്നതോടെയാണ് ഹജ്ജിനു തുടക്കമാകുക. ദുൽഹജ്ജ് 8-ന്റെ ളുഹർ മുതൽ ദുൽഹജ്ജ് 9-ന്റെ സുബ്ഹി നമസ്കാരം വരെയുള്ള സമയം ഹാജിമാർ മിനായിൽ തമ്പടിക്കുകയും പ്രാർത്ഥനകളിലും ദിക്റുകളിലും മുഴുകുകയും ചെയ്യുന്നു.
നാളെ അഥവാ അറഫാ ദിനം ഹാജിമാർ ഹജ്ജിലെ ഏറ്റവും പ്രധാന കർമ്മായ അറഫ സംഗമത്തിൽ പങ്കെടുക്കാൻ അറഫയിലേക്ക് നീങ്ങും.
ഈ വർഷത്തെ ഹജ്ജിനായി വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ 1.5 ദശലക്ഷത്തിലധികം വിദേശ തീർത്ഥാടകരോടൊപ്പം ലക്ഷക്കണക്കിന് ആഭ്യന്തര തീർത്ഥാടകരും ഭാഗമാകും.
തർവിയ ദിനത്തിലെ താപനില 45 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
