ചൊവ്വാഴ്‌ച, ജൂൺ 2, 2026
GCCTop Stories

‎ടെക്നോപാർക്കിലെ സ്വകാര്യസ്ഥാപനത്തില്‍  ഒഴിവുകൾ: തിരിച്ചെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം

‎തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി വിദ്യാഭ്യാസ മേഖലയില്‍ പ്രവർത്തിക്കുന്ന  സ്വകാര്യ സ്ഥാപനമായ എക്സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേയ്ക്ക് മടങ്ങിയെത്തിയ പ്രവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.


ജനറൽ മാനേജർ, എ.ജി.എം-ചീഫ് കോർഡിനേറ്റേഴ്സ്, കോർഡിനേറ്റേഴ്സ്  എന്നീ തസ്തികകളിലാണ് അവസരം. കേരളത്തിലെ വിവിധ ജില്ലകളിലായി പൂർണ്ണസമയ അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവര്‍ക്ക് നോർക്ക റൂട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ആവശ്യമായ രേഖകള്‍ സഹിതം 2026 ജൂൺ 09-നകം ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ടതാണ്. നോർക്ക റൂട്സ് ഓഫീസുകളിൽ നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതല്ല.


വിദേശരാജ്യത്തെ ജീവിതാനുഭവങ്ങളും വിദ്യാഭ്യാസവും കൈമുതലാക്കി കേരളത്തിൽ തിരിച്ചെത്തുന്ന പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം പദ്ധതി പ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770523 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) നമ്പറിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്