കബ്‌സയും സലീഗും ഇനി പോഷകക്കണക്കോടെ കഴിക്കാം; പരമ്പരാഗത വിഭവങ്ങളുടെ ഡാറ്റാബേസ് പുറത്തുവിട്ട് സൗദി
സൗദി അറേബ്യയിലെ പരമ്പരാഗത വിഭവങ്ങളായ കബ്‌സയും സലീഗും ഉൾപ്പെടെയുള്ള പ്രിയപ്പെട്ട ഭക്ഷണങ്ങൾ ഇനിമുതൽ കൃത്യമായ പോഷകമൂല്യങ്ങൾ അറിഞ്ഞുതന്നെ കഴിക്കാം.
സൗദിയിലെ തനത് വിഭവങ്ങളുടെ കൃത്യമായ പോഷക ഘടകങ്ങളും അടങ്ങിയിരിക്കുന്ന കലോറിയും ശാസ്ത്രീയമായി രേഖപ്പെടുത്തിയ “സൗദി ഫുഡ് കോമ്പോസിഷൻ ടേബിൾസ്” എന്ന പുസ്തകം സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ്.
ഭക്ഷണപ്രിയർക്കും ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ പുസ്തകം ഇപ്പോൾ പൊതുജനങ്ങൾക്കായി ഓൺലൈനിൽ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.
സൗദി സംസ്കാരത്തിന്റെ ഭാഗമായ സവിശേഷമായ 130 പരമ്പരാഗത വിഭവങ്ങളാണ് ഈ പഠനത്തിനായി ഗവേഷകർ തിരഞ്ഞെടുത്തത്.
വിഭവങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുൾപ്പെടെ 49 അവശ്യ പോഷക ഘടകങ്ങൾ പ്രത്യേകം വേർതിരിച്ച് 19,000-ത്തിലധികം ലബോറട്ടറി പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമാണ് ഈ അന്തിമ ഡാറ്റാബേസ് തയ്യാറാക്കിയത്.
ഈ പുതിയ ഡാറ്റാബേസ് സാധാരണക്കാരായ ഉപഭോക്താക്കൾക്കും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഒരുപോലെ ഉപകാരപ്രദമാകും.
തങ്ങൾ നിത്യേന കഴിക്കുന്ന പരമ്പരാഗത ഭക്ഷണങ്ങളിൽ എത്രത്തോളം കലോറിയും ആരോഗ്യകരമായ ഘടകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് കൃത്യമായി മനസ്സിലാക്കാൻ ഇത് പൊതുജനങ്ങളെ സഹായിക്കും.
സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആർക്കും ഈ പുസ്തകത്തിന്റെ ഡിജിറ്റൽ കോപ്പി സൌജന്യമായി ഡൗൺലോഡ് ചെയ്ത് വായിക്കാവുന്നതാണ്👇
Download Saudi Food Composition Tables
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
