ചൊവ്വാഴ്‌ച, ജൂലൈ 14, 2026
EuropeMiddle EastTop Stories

ഗൾഫ് രാജ്യങ്ങൾക്ക് മുകളിലൂടെയുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തി യൂറോപ്യൻ വ്യോമയാന മന്ത്രാലയം

പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ യുഎഇ, ഖത്തർ ഉൾപ്പെടെയുള്ള അഞ്ച് ഗൾഫ് രാജ്യങ്ങളുടെ വ്യോമപരിധിയിലൂടെ സിവിൽ വിമാനങ്ങൾ സർവീസ് നടത്തരുതെന്ന് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയുടെ അടിയന്തിര മുന്നറിയിപ്പ്.

യുഎഇയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് യാത്രാവിമാനങ്ങളുടെ സുരക്ഷ മുൻനിർത്തിയുള്ള യൂറോപ്യൻ യൂണിയന്റെ ഈ നിർണായക നീക്കം.

ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, യുഎഇ (UAE), ഒമാൻ ഉൾക്കടലിന് സമീപമുള്ള വ്യോമപാതകൾ തുടങ്ങിയ വ്യോമപരിധിയിലൂടെയുള്ള യാത്രകൾ വിമാനക്കമ്പനികൾ അടിയന്തിരമായി നിർത്തിവെക്കണമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ആഴ്ച തന്നെ ഇറാൻ, ഇറാഖ്, ലെബനൻ എന്നീ രാജ്യങ്ങളുടെ വ്യോമപരിധിയിലൂടെ സർവീസ് നടത്തരുതെന്ന് ‘ഈസ’ കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ഗൾഫ് രാജ്യങ്ങളെക്കൂടി വിലക്ക് പട്ടികയിൽ ഉൾപ്പെടുത്തിയത്.

മേഖലയിലെ പ്രവചനാതീതമായ സൈനിക നീക്കങ്ങളാണ് കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് ഏവിയേഷൻ ഏജൻസി പ്രസ്താവനയിൽ വ്യക്തമാക്കി.

“പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അത്യന്തം അപകടകരമായ സൈനിക സാഹചര്യങ്ങൾ, മിസൈലുകളുടെയും ഡ്രോണുകളുടെയും യുദ്ധവിമാനങ്ങളുടെയും ഉപയോഗം, വ്യോമപ്രതിരോധ സംവിധാനങ്ങളുടെ സജീവ സാന്നിധ്യം എന്നിവ യാത്രാവിമാനങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

ഏത് ഉയരത്തിൽ പറക്കുന്ന സിവിൽ വിമാനങ്ങൾക്കും ഇത് ഒരുപോലെ അപകടകരമാണ്,” എന്ന് EASA പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group