ജന്തർ മന്തർ ; പിണറായിയും എം എ ബേബിയും അടക്കമുള്ള സിപിഎം നേതാക്കളും ധ്രുവ് റാഠിയും അഭിജീത് ദീപ്കെയും കസ്റ്റഡിയിൽ
ഡൽഹി : ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി ആഹ്വാനം ചെയ്ത സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്തർ മന്തറിലേയ്ക്ക് തിരിച്ച സിപിഐഎം നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു. സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ അടക്കമുള്ള നേതാക്കളെയാണ് ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
അതേ സമയം ഡൽഹിയിൽ സിജെപി പ്രതിഷേധം ആരംഭിക്കാനിരിക്കെ യൂട്യൂബർ ധ്രുവ് റാഠിയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാമിലെ സെക്ടർ 56-ലുള്ള വസതിയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സി.ജെ.പി അഭിജീത് ദീപ്കെയെ ഡൽഹിയിൽ വിമാനത്തിനുള്ളിൽ കയറി അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ദില്ലിയിലെ സൻസദ് മാർഗിലും വിദ്യാർത്ഥികളെ വ്യാപകമായി കസ്റ്റഡിയിലെടുക്കുകയാണ് ഡൽഹി പൊലീസ്
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
