നിങ്ങളുടെ ജീവിതം നിയന്ത്രിക്കാൻ അവയെ അനുവദിക്കരുത്: സമ്മർദ്ദവും ഉത്കണ്ഠയും എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വ്യക്തമാക്കി ഫാമിലി കൗൺസിലർ
മനുഷ്യജീവിതത്തിൽ പിരിമുറുക്കവും ഉത്കണ്ഠയും കടന്നുപോകുന്ന വെറും വികാരങ്ങൾ മാത്രമല്ല. മറിച്ച്, ശരീരവും മനസ്സും നൽകുന്ന ആദ്യകാല മുന്നറിയിപ്പ് സൂചനകളാണെന്ന് സൗദി ഫാമിലി കൗൺസിലർ അബ്ദുല്ല അൽ സൽമാൻ വ്യക്തമാക്കി.
അത്തരം സൂചനകൾ ലഭിക്കുമ്പോൾ അൽപസമയം നിർത്തി കാര്യങ്ങൾക്ക് മുൻഗണനാക്രമം നിശ്ചയിക്കാനും സ്വന്തം ആരോഗ്യത്തിലും ക്ഷേമത്തിലും കൂടുതൽ ശ്രദ്ധ ചെലുത്താനും തയ്യാറാകണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
ഈ വികാരങ്ങളെ കൈകാര്യം ചെയ്യുമ്പോൾ അവ നൽകുന്ന സൂചനകൾ ശ്രദ്ധിക്കുകയും അവ മനസ്സിലാക്കുകയും വേണമെന്ന് അൽ സൽമാൻ വ്യക്തമാക്കി. എന്നാൽ അവയെ ജീവിതത്തിന്റെ ഗതിയെ നിയന്ത്രിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ ഭാരങ്ങളും ഒരാൾ തന്നെ ഒറ്റയ്ക്ക് ചുമക്കേണ്ടതില്ലെന്ന് തിരിച്ചറിയുന്നതിലൂടെയാണ് മനസ്സമാധാനം ആരംഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
