ഒമാനികളെക്കുറിച്ചുള്ള നബി(സ്വ)യുടെ ഹദീസ് അറബിയിൽ വായിച്ച് ചാൾസ് രാജാവ്; ഒമാൻ സുൽത്താന് ബ്രിട്ടനിൽ രാജകീയ വരവേൽപ്പ് :വീഡിയോ കാണാം
ഒമാനിലെ സുൽത്താൻ ഹൈതം ബിൻ താരിഖിന് ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ രാജകീയ വരവേൽപ്പ് നൽകി.
മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള സുൽത്താന്റെ ശ്രമങ്ങളെ ചാൾസ് രാജാവ് പ്രശംസിച്ചു. സംഘർഷം നിറഞ്ഞ ഒരു പ്രദേശത്ത് തന്റെ രാജ്യം നയതന്ത്രത്തിന്റെ പാത തിരഞ്ഞെടുത്തതായി ഹൈതം ബിൻ താരിഖ് പറഞ്ഞു.
ഇറാൻ യുദ്ധത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ ഉണ്ടായ കടുത്ത പ്രക്ഷുബ്ധതകൾക്കിടയിലാണ്, 44 വർഷത്തിനിടെ ഒരു ഒമാൻ സുൽത്താൻ ബ്രിട്ടൻ സന്ദർശിക്കുന്നത്.
അതേ സമയം സ്വീകരണചടങ്ങിൽ പ്രവാചകൻ നബി (സ്വ) ഒമാൻ ജനതയെ പ്രശംസിച്ച് കൊണ്ട് പറഞ്ഞ ഒരു ഹദീസ് ചാൾസ് രാജാവ് അറബിയിൽ തന്നെ വായിച്ചത് ശ്രദ്ധേയമായി.
”നിങ്ങൾ ഒമാനിലെ ജനങ്ങളുടെ അടുത്താണ് ചെന്നിരുന്നതെങ്കിൽ, അവർ നിങ്ങളെ ശകാരിക്കുകയോ മർദ്ദിക്കുകയോ ഇല്ലായിരുന്നു” എന്നർത്ഥം വരുന്ന ഹദീസ് ആണ് ചാൾസ് രാജാവ് വായിച്ചത്.
ചാൾസ് രാജാവ് ഹദീസ് വായിക്കുന്ന വീഡിയോ കാണാം. ക്ലിക്ക് ചെയ്യുക :
https://www.instagram.com/reel/Dewiea9JdN3/?psln=MW9wZTlnM2Zsa3Zkcg==
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
