ഞായറാഴ്‌ച, ഒക്ടോബർ 25, 2026
Saudi ArabiaTop Stories

‎മക്ക, മദീന മേഖലകളിലേക്ക് വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞതിനെത്തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ വിവിധ സ്ഥലങ്ങളിൽ പതിച്ചു

മക്കയെയും മദീനയെയും ലക്ഷ്യമിട്ട് ഹൂതി വിമതർ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിച്ചതിനെത്തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ വിവിധ സ്ഥലങ്ങളിൽ പതിച്ചതായി സൗദി സിവിൽ ഡിഫൻസിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.

‎മിസൈലുകൾ തടഞ്ഞതിനെത്തുടർന്ന് അവയുടെ ഭാഗങ്ങൾ മക്കയിലെ വിശുദ്ധ നഗരത്തിലെ വാദി അൽ മുഗമ്മസ് പ്രദേശത്തും ജിദ്ദയിലെ അന്നുസ്ഹയിലും, ത്വാഇഫിലെ വാദി ജലീൽ പ്രദേശത്തും റാബിഗ് ഗവർണറേറ്റിലെ മസ്തൂറ കേന്ദ്രത്തിലും പതിച്ചതായി അദ്ദേഹം വ്യക്തമാക്കി.
‎
‎ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട ഔദ്യോഗിക നടപടിക്രമങ്ങൾ നടപ്പാക്കിയതായും സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്