കുവൈത്തിൽ വിസിറ്റിംഗ് വിസക്കാർക്ക് ഹെൽത്ത് ഇൻഷൂറൻസ്; പാർലമെൻ്റിൻ്റെ അംഗീകാരമായി
കുവൈത്തിൽ വിസിറ്റിംഗ് വിസകളിലെത്തുന്ന വിദേശികൾക്ക് ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധമാക്കാനുള്ള കരട് നിർദ്ദേശം കുവൈത്ത് പാർലമെൻ്റ് അംഗീകരിച്ചു.
കുവൈത്ത് സന്ദർശിക്കുന്നവർക്ക് ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധമാക്കുന്നതിനു ആഭ്യന്തര മന്ത്രാലയത്തെ നിർബന്ധിപ്പിക്കുന്നതാണു കരട് നിയമം. ഈ വിഷയത്തിൽ അടുത്ത ഒരു മാസത്തിനകം ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കുകയും ഏതാനും മാസങ്ങൾക്കുള്ളിൽ നിയമം പ്രാബല്യത്തിൽ വരികയും ചെയ്യുമെന്നാണു കരുതുന്നത്.
നിയമം പ്രാബല്യത്തിൽ വന്നാൽ ഇൻഷൂറൻസ് തുക അടച്ചതിൻ്റെ രേഖ സഹിതം അപേക്ഷകൻ വിസിറ്റിംഗ് വിസക്ക് അപേക്ഷിക്കേണ്ടി വരും. അതേ സമയം ഇൻഷൂറൻസ് പ്രിമിയം തുക ഇത് വരെ പുറത്ത് വിട്ടിട്ടില്ല.
വിസിറ്റിംഗ് വിസക്കാർക്ക് ഇൻഷൂറൻസ് മുഖേന അടിയന്തിര ചികിത്സകളും അത്യാവശ്യ ഓപ്പറേഷനുകളും മാത്രമാണു ലഭ്യമാകുക എന്നാണു റിപ്പോർട്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa