Tuesday, April 22, 2025
KuwaitTop Stories

മയക്ക് മരുന്ന് ഉപയോഗം മൂലം കുവൈത്തിൽ വിദേശികളടക്കം 115 പേർ മരിച്ചു

അമിത മയക്ക് മരുന്ന് ഉപയോഗം മൂലം കഴിഞ്ഞ വർഷം കുവൈത്തിൽ 115 പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ 65 വിദേശികളും 6 വനിതകളും ഉൾപ്പെടും.

31 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് മരിച്ചവരിലധികവും. 21നും 30 നും ഇടയിലുള്ള യുവാക്കളും കുറവല്ല. അന്താരാഷ്ട്ര തലത്തിലുള്ള ക്രിമിനൽ സംഘം രാജ്യത്ത് പിടി മുറുക്കിയിട്ടുണ്ടെന്നാണു ഈ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മോർഫിൻ ഉപയോഗമാണു മരണത്തിനു പ്രധാന കാരണമായിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്കിടയിൽ മയക്ക് മരുന്ന് ഉപയോഗം കൂടി വരുന്നുണ്ടെന്നാണു റിപ്പോർട്ട്. രാജ്യത്തെ പൊതു ജനങ്ങളെയും വിദ്യാർത്ഥികളെയും മയക്ക് മരുന്നിൻ്റെ വിപത്തിനെ സംബന്ധിച്ച് ബോധവാന്മാരാക്കാനുള്ള പദ്ധതി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അധികൃതർ ആസൂത്രണം ചെയ്യുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്